Posts

ഫെബ്രുവരി എട്ടിനുള്ളില്‍ ഈ മാറ്റം സ്വീകരിച്ചില്ലെങ്കില്‍ നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് നഷ്ടപ്പെടും; സ്വകാര്യ വിവരങ്ങളും പോവും

Image
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങുന്നതായി സുചന. 200 കോടി വാട്‌സാപ് അക്കൗണ്ടുകള്‍ക്ക് ഇത് സംബന്ധിച്ച് ഒരു ഇന്‍-ആപ് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഒന്നുകില്‍ അതിന്റെ സേവന നിബന്ധനകളിലും സ്വകാര്യതാ നയത്തിലും മാറ്റങ്ങള്‍ സ്വീകരിക്കാന്‍ തയാറാകുക, അല്ലെങ്കില്‍ വാട്‌സാപ് അക്കൗണ്ട് നഷ്ടപ്പെടും. നിയമങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 8 നകം അക്കൗണ്ടുകള്‍ ഇല്ലാതാക്കപ്പെടും. ആപ്ലിക്കേഷനിലെ അറിയിപ്പില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍, ലിങ്കുകളില്‍ ക്ലിക്കു ചെയ്തു പോകുമ്പോള്‍ ചില വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. വാട്‌സാപ് ഉപയോക്താക്കളുടെ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യും എന്നതിലെ പ്രധാന മാറ്റങ്ങളും മാതൃ കമ്പനിയായ ഫെയ്സ്ബുക്കുമായുള്ള പങ്കാളിത്തവും വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട് നോട്ടിഫിക്കേഷന്‍ മെസേജില്‍. ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നല്‍കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി വാട്‌സാപ്പിന് ഉപയോക്താക...

മറച്ചു വെക്കുമ്പോൾ ഉള്ളില്‍ എന്താണ് എന്ന് അറിയാനുള്ള കൗതുകം കൂടും എന്ന് സാധിക

Image
സിനിമ പ്രേക്ഷകരുടെ പ്രിയ അഭിനേത്രികളിൽ ഒരാളാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആളാണ് സാധിക തനിക്കെതിരെ ഉണ്ടാകാറുളള വിമര്‍ശനങ്ങള്‍ക്ക് തുറന്ന മറുപടി കൊടുക്കാൻ മടിയില്ലാത്ത ഒരാളുകൂടിയാണ് സാദിക. കാര്യങ്ങള്‍ എല്ലാം തന്നെ തുറന്നുപറയുന്ന പ്രകൃതമായതിനാൽ സോഷ്യല്‍ മീഡിയയിലും മറ്റും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത് സ്ഥിരമാണ്. എങ്കിലും തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ സാധിക തിരിച്ച് മറുപടി നല്‍കാറുണ്ട്. ഇപ്പോൾ വിമര്‍ശനങ്ങളെക്കുറിച്ചും അതിനെതിരെ തനിക്കുളള മറുപടിയെക്കുറിച്ചും തുറന്നടിച്ചു സംസാരിച്ചിരിക്കുകയാണ് താരം.സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേർ പല തവണ തനിക്ക് അശ്ലീല കമന്റുകളും മെസേജും ഫോട്ടോസും ഇന്‍ബോക്സിലേക്കും പേജിലേക്കും അയ്ക്കാറുണ്ട്. വീട്ടിലുള്ളവരെയും ചീത്ത വിളിച്ചിട്ടുണ്ട്. കാശുണ്ടാക്കാന് എന്തും ചെയ്യുന്നവരാണ്. കെട്ടഴിച്ചു വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ്സ് വരാറുണ്ട്. താൻ മാന്യമായി വസ്ത്രം ധരിക്കാത്തതുകൊണ്ടാണ് അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്നും പറഞ്ഞവരുണ്ട് എന്ന് സാധിക തുറന്നുപറഞ്ഞു. എന്നാല്‍ ഇവര്‍ക്കെല്ലാം താരം കടുത്ത മറുപടിയാണ് നല്...

കോവിഡ് മരണനിരക്ക് പുറത്തു വിടാതെ കേരളം, ആകെ മരണം 3356 വാർത്ത പുറത്തുവിട്ട് ബിബിസി

Image
ന്യൂഡൽഹ‍ി• കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർഥ കണക്ക് സർക്കാർ മറച്ചുവയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്തിയെന്ന് ബിബിസി റിപ്പോർട്ട്. ഡോ. അരുൺ എൻ. മാധവന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് രാജ്യാന്തര മാധ്യമമായ ബിബിസി ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഔദ്യോഗിക കണക്ക് പ്രകാരം വ്യാഴാഴ്ച രാത്രി വരെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1,969 ആണ്. എന്നാൽ 3,356 പേർ രോഗം ബാധിച്ചു മരിച്ചുവെന്നാണ് അരുൺ എൻ. മാധവന്റെ പഠനം പറയുന്നത്. 5 വാർത്താ ചാനലുകളും ഏഴു പത്രങ്ങളുടെ പ്രദേശിക എഡിഷനുകളും ദിവസവും വീക്ഷിച്ചാണ് ഇവർ കണക്കുകൾ നിരത്തുന്നത്. ഫലപ്രദമായ രീതിയിലാണ് പഠനം നടത്തിയതെന്ന് ടൊറന്റോ യൂണിവേഴ്സിറ്റിയിലെ പ്രഭാത് ഝാ പറഞ്ഞു. 8.9 ദശലക്ഷം പേർക്കാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചതെന്നാണ് കണക്കുകൾ. യുഎസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ടു ചെയ്തതും ഇന്ത്യയിലാണ്. 1,30,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം മരണ നിരക്ക് 1.5% ആണ്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. പല സംസ്ഥാനങ്ങളും യഥാവിധി കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തതാണ് രാജ്യത്തെ മരണനിരക്കിലെ കു...

ഉപ്പും മുളകിലെ അശ്വതിയുടെ തകർപ്പൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡയിൽ തരംഗമാകുന്നു

Image
മലയാളികളുടെ ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയലാണ് ഉപ്പും മുളകും.മികച്ച അഭിനയം കൊണ്ടും മറ്റു സീരിയലുകളെ പോലെ വെറുപ്പിക്കൽ ഇല്ലാത്തത് കൊണ്ടും ഉപ്പും മുളകിന് ആരാധകർ ഏറെയാണ്.ടെലിവിഷൻ രംഗത്ത് കഴിഞ്ഞ അഞ്ചോളം വർഷമായി ഉപ്പും മുളകിനെ വെല്ലുന്ന ഒരു പരമ്പര ഉണ്ടായിട്ടില്ല എന്നതാണ് സത്യം..ഉപ്പും മുളകിലെ കഥാപത്രങ്ങളായ ബാലുവിനും നീലുവിനും പാറുക്കുട്ടിക്കും മുടിയനും കേശുവിനൊക്കെ അത്രത്തോളം ആരാധകരുണ്ട്.എല്ലാ എപ്പിസോഡിലും വ്യത്യസ്തത നിറഞ്ഞ പ്രമേയം കൊണ്ട് പ്രേഷകരുടെ ശ്രെധ പിടിച്ചുപറ്റാൻ സീരിയലിനും കഥാപാത്രങ്ങൾക്കും സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ പ്രേക്ഷക ശ്രെധ നേടിയ കഥാപത്രമായിരുന്നു ലച്ചുവിന്റെയും , ലച്ചുവിന്റെ വിവാഹ ശേഷം പിന്നീട് സീരിയലിലേക്ക് എത്തിയ കഥാപാത്രമായിരുന്നു പൂജ എന്ന കഥാപാത്രം.ബാലുവിന്റെ കുടുംബത്തിലേക്ക് എത്തുന്ന നിഷ്കളങ്കയായ പൂജയുടെ എപ്പിസോഡുകൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു.അശ്വതി നായരാണ് പൂജ എന്ന കഥാപാത്രത്തിൽ ഉപ്പും മുളകിൽ എത്തിയത്.വളരെ പെട്ടന്ന് തന്നെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും അശ്വതി ആരധകരെ സമ്പാദിച്ചു.ഇപ്പോഴിതാ അശ്വതിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങ...

കാനറ ബാങ്ക് പൂട്ടാൻ തീരുമാനം. അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്. സുപ്രധാന തീരുമാനം അറിയാം

Image
കനറാ ബാങ്ക് അക്കൗണ്ട് ഉടമകൾഅറിയാൻ, കാനറാ ബാങ്ക് ശാഖകൾ പൂട്ടുവാനായി തയ്യാറെടുക്കുന്നു അതിനുള്ള സർക്കുലർ എത്തിക്കഴിഞ്ഞിരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഒരുപാടു പേർ കസ്റ്റമേഴ്സ് ആയിട്ടുള്ള ബാങ്ക് ആണ് കാനറാ ബാങ്ക്. നമുക്കറിയാം കാനറാബാങ്ക് സിൻഡിക്കേറ്റ് ബാങ്ക് ആയിട്ടു ലയിപ്പിച്ചു ഒറ്റ ബാങ്ക് ആക്കി മാറ്റിയിരുന്നു. ഇങ്ങനെ നോക്കുമ്പോൾ ഒരുപാട് ശാഖകൾ അധികമായി ഇതിൽ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് ബാങ്കുകൾ പൂട്ടാൻ നിർദേശം ആയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ ഏകദേശം തൊണ്ണൂറോളം ശാഖകൾ ആണ് നിർത്തലാക്കുന്നത്. ഇത് കേരളത്തിലെ എല്ലാ ജില്ലകളിലും ബാധകമാണ്. ഏറ്റവും കൂടുതൽ ഒഴിവാക്കപ്പെടയുന്നതു തിരുവനന്തപുരം ജില്ലയിൽ ആണ്. പിന്നെ വരുന്നത് എറണാകുളം ജില്ലയിലും ആണ്. ബ്രാഞ്ച് ക്ലോസ് ആയാലും നമുക്ക് തൊട്ടടുത്തുള്ള ശാഖകളിൽ പോകാവുന്നതാണ്. നമ്മുടെ അക്കൗണ്ടിന് യാതൊരു വിധത്തിലുള്ള തടസ്സവും ഉണ്ടാകില്ല എന്നാണ് അറിയാൻ കഴിയുന്നത്. എന്നിരുന്നാൽ കൂടി നിങ്ങളുടെ ബ്രാഞ്ച് ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി തൊട്ടടുത്തുള്ള കനറാ ബാങ്ക് ശാഖയുമായ് ബന്ധപ്പെടുക

നേരം പോക്കാൻ വേണ്ടി കയറി വന്ന് പരിശോധിച്ചതല്ല; കോടതിയുടെ സെര്‍ച്ച് വാറണ്ടുണ്ട്; കേരള പോലീസിന് ഇഡിയുടെ മറുപടി

Image
തിരുവനന്തപുരം: ഇന്നലെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയെ തുടർന്ന് എൻഫോഴ്സ്മെൻ്റിൻ്റെ വാഹനം കേരള പോലീസ് തടഞ്ഞുവച്ചിരുന്നു, ഇതിനെ തുടർന്ന് കേരള പോലീസിന് മറുപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിടെ മറുപടി. കോടതിയുടെ സെര്‍ച്ച് വാറണ്ടോടെയാണ് വീട് പരിശോധിച്ചതെന്ന് ഇഡി അറിയിച്ചു. പൂജപ്പുര പോലീസിനാണ് ഇമെയില്‍ മുഖേന ഇഡി മറുപടി നല്‍കിയത്. ലഹരി മരുന്ന് കേസിലെ തെളിവ് ശേഖരണത്തിനായി എൻഫോഴ്സ്മെൻറ് സംഘം കഴിഞ്ഞ ദിവസമാണ് കോടിയേരിയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. ഏറെ നേരത്തെ പരിശോധനയ്ക്കു ശേഷം രാത്രിയോടെയാണ് പരിശോധന അവസാനിപ്പിച്ചത്. പരിശോധന അവസാനിപ്പിച്ചുവെങ്കിലും പിടിച്ചെടുത്ത രേഖകളുടെ പ്പേപ്പറിൽ ഒപ്പുവെയ്ക്കാൻ ബന്ധുക്കൾ തയ്യാറാവാത്തതിനെ തുടർന്ന് ഇഡി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം കാത്തു നിന്നിരുന്നു. എന്നാൽ, കുഞ്ഞിനെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് കോടിയേരിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പൂജപ്പുര പോലീസ് സ്ഥലത്ത് എത്തുകയും ഇഡിയുടെമൊഴി രേഖപ്പെടുത്താൻ ശ്രമിക്കുകയുംചെയ്തു. ഇതിനേ തുടർന്ന് ഇഡി യുട...