മറച്ചു വെക്കുമ്പോൾ ഉള്ളില്‍ എന്താണ് എന്ന് അറിയാനുള്ള കൗതുകം കൂടും എന്ന് സാധിക
സിനിമ പ്രേക്ഷകരുടെ പ്രിയ അഭിനേത്രികളിൽ ഒരാളാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആളാണ് സാധിക തനിക്കെതിരെ ഉണ്ടാകാറുളള വിമര്‍ശനങ്ങള്‍ക്ക് തുറന്ന മറുപടി കൊടുക്കാൻ മടിയില്ലാത്ത ഒരാളുകൂടിയാണ് സാദിക. കാര്യങ്ങള്‍ എല്ലാം തന്നെ തുറന്നുപറയുന്ന പ്രകൃതമായതിനാൽ സോഷ്യല്‍ മീഡിയയിലും മറ്റും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത് സ്ഥിരമാണ്. എങ്കിലും തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ സാധിക തിരിച്ച് മറുപടി നല്‍കാറുണ്ട്. ഇപ്പോൾ വിമര്‍ശനങ്ങളെക്കുറിച്ചും അതിനെതിരെ തനിക്കുളള മറുപടിയെക്കുറിച്ചും തുറന്നടിച്ചു സംസാരിച്ചിരിക്കുകയാണ് താരം.സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേർ പല തവണ തനിക്ക് അശ്ലീല കമന്റുകളും മെസേജും ഫോട്ടോസും ഇന്‍ബോക്സിലേക്കും പേജിലേക്കും അയ്ക്കാറുണ്ട്. വീട്ടിലുള്ളവരെയും ചീത്ത വിളിച്ചിട്ടുണ്ട്. കാശുണ്ടാക്കാന് എന്തും ചെയ്യുന്നവരാണ്. കെട്ടഴിച്ചു വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ്സ് വരാറുണ്ട്. താൻ മാന്യമായി വസ്ത്രം ധരിക്കാത്തതുകൊണ്ടാണ് അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്നും പറഞ്ഞവരുണ്ട് എന്ന് സാധിക തുറന്നുപറഞ്ഞു. എന്നാല്‍ ഇവര്‍ക്കെല്ലാം താരം കടുത്ത മറുപടിയാണ് നല്...