Posts

Showing posts from January, 2021

ഫെബ്രുവരി എട്ടിനുള്ളില്‍ ഈ മാറ്റം സ്വീകരിച്ചില്ലെങ്കില്‍ നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് നഷ്ടപ്പെടും; സ്വകാര്യ വിവരങ്ങളും പോവും

Image
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങുന്നതായി സുചന. 200 കോടി വാട്‌സാപ് അക്കൗണ്ടുകള്‍ക്ക് ഇത് സംബന്ധിച്ച് ഒരു ഇന്‍-ആപ് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഒന്നുകില്‍ അതിന്റെ സേവന നിബന്ധനകളിലും സ്വകാര്യതാ നയത്തിലും മാറ്റങ്ങള്‍ സ്വീകരിക്കാന്‍ തയാറാകുക, അല്ലെങ്കില്‍ വാട്‌സാപ് അക്കൗണ്ട് നഷ്ടപ്പെടും. നിയമങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 8 നകം അക്കൗണ്ടുകള്‍ ഇല്ലാതാക്കപ്പെടും. ആപ്ലിക്കേഷനിലെ അറിയിപ്പില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍, ലിങ്കുകളില്‍ ക്ലിക്കു ചെയ്തു പോകുമ്പോള്‍ ചില വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. വാട്‌സാപ് ഉപയോക്താക്കളുടെ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യും എന്നതിലെ പ്രധാന മാറ്റങ്ങളും മാതൃ കമ്പനിയായ ഫെയ്സ്ബുക്കുമായുള്ള പങ്കാളിത്തവും വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട് നോട്ടിഫിക്കേഷന്‍ മെസേജില്‍. ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നല്‍കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി വാട്‌സാപ്പിന് ഉപയോക്താക...