നേരം പോക്കാൻ വേണ്ടി കയറി വന്ന് പരിശോധിച്ചതല്ല; കോടതിയുടെ സെര്‍ച്ച് വാറണ്ടുണ്ട്; കേരള പോലീസിന് ഇഡിയുടെ മറുപടി

തിരുവനന്തപുരം: ഇന്നലെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയെ തുടർന്ന് എൻഫോഴ്സ്മെൻ്റിൻ്റെ വാഹനം കേരള പോലീസ് തടഞ്ഞുവച്ചിരുന്നു, ഇതിനെ തുടർന്ന് കേരള പോലീസിന് മറുപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിടെ മറുപടി. കോടതിയുടെ സെര്‍ച്ച് വാറണ്ടോടെയാണ് വീട് പരിശോധിച്ചതെന്ന് ഇഡി അറിയിച്ചു. പൂജപ്പുര പോലീസിനാണ് ഇമെയില്‍ മുഖേന ഇഡി മറുപടി നല്‍കിയത്. ലഹരി മരുന്ന് കേസിലെ തെളിവ് ശേഖരണത്തിനായി എൻഫോഴ്സ്മെൻറ് സംഘം കഴിഞ്ഞ ദിവസമാണ് കോടിയേരിയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. ഏറെ നേരത്തെ പരിശോധനയ്ക്കു ശേഷം രാത്രിയോടെയാണ് പരിശോധന അവസാനിപ്പിച്ചത്. പരിശോധന അവസാനിപ്പിച്ചുവെങ്കിലും പിടിച്ചെടുത്ത രേഖകളുടെ പ്പേപ്പറിൽ ഒപ്പുവെയ്ക്കാൻ ബന്ധുക്കൾ തയ്യാറാവാത്തതിനെ തുടർന്ന് ഇഡി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം കാത്തു നിന്നിരുന്നു. എന്നാൽ, കുഞ്ഞിനെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് കോടിയേരിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പൂജപ്പുര പോലീസ് സ്ഥലത്ത് എത്തുകയും ഇഡിയുടെമൊഴി രേഖപ്പെടുത്താൻ ശ്രമിക്കുകയുംചെയ്തു. ഇതിനേ തുടർന്ന് ഇഡി യുടെവാഹനം തടയുകയും ചെയ്തു. ഇതിനിടെ ബാലാവകാശ കമ്മീഷൻ സ്ഥലത്ത് എത്തുകയും, എത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

Comments