കാനറ ബാങ്ക് പൂട്ടാൻ തീരുമാനം. അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്. സുപ്രധാന തീരുമാനം അറിയാം
കനറാ ബാങ്ക് അക്കൗണ്ട് ഉടമകൾഅറിയാൻ, കാനറാ ബാങ്ക് ശാഖകൾ പൂട്ടുവാനായി തയ്യാറെടുക്കുന്നു അതിനുള്ള സർക്കുലർ എത്തിക്കഴിഞ്ഞിരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഒരുപാടു പേർ കസ്റ്റമേഴ്സ് ആയിട്ടുള്ള ബാങ്ക് ആണ് കാനറാ ബാങ്ക്. നമുക്കറിയാം കാനറാബാങ്ക് സിൻഡിക്കേറ്റ് ബാങ്ക് ആയിട്ടു ലയിപ്പിച്ചു ഒറ്റ ബാങ്ക് ആക്കി മാറ്റിയിരുന്നു.
ഇങ്ങനെ നോക്കുമ്പോൾ ഒരുപാട് ശാഖകൾ അധികമായി ഇതിൽ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് ബാങ്കുകൾ പൂട്ടാൻ നിർദേശം ആയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ ഏകദേശം തൊണ്ണൂറോളം ശാഖകൾ
ആണ് നിർത്തലാക്കുന്നത്. ഇത് കേരളത്തിലെ എല്ലാ ജില്ലകളിലും ബാധകമാണ്. ഏറ്റവും കൂടുതൽ ഒഴിവാക്കപ്പെടയുന്നതു തിരുവനന്തപുരം ജില്ലയിൽ ആണ്. പിന്നെ വരുന്നത് എറണാകുളം ജില്ലയിലും ആണ്.
ബ്രാഞ്ച് ക്ലോസ് ആയാലും നമുക്ക് തൊട്ടടുത്തുള്ള ശാഖകളിൽ പോകാവുന്നതാണ്. നമ്മുടെ അക്കൗണ്ടിന് യാതൊരു വിധത്തിലുള്ള തടസ്സവും ഉണ്ടാകില്ല എന്നാണ് അറിയാൻ കഴിയുന്നത്. എന്നിരുന്നാൽ കൂടി നിങ്ങളുടെ ബ്രാഞ്ച് ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി തൊട്ടടുത്തുള്ള കനറാ ബാങ്ക് ശാഖയുമായ് ബന്ധപ്പെടുക

Comments
Post a Comment